Tag: Panakkad

പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
Accident

പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

മലപ്പുറം : പാണക്കാട് ചാമക്കയത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയും കോട്ടപ്പടി സിക്സ്റ്റാർ കൂൾബാറിലെ ജീവനക്കാരനായ മൊയ്തീൻ ആണ് മരിച്ചത്. പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.....
Local news

പത്തൊൻപതാം വയസ്സിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി. ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു, ഷൗഫ എ.ആർ നഗർ, ഗോപിക മുസ്ലിയാരങ്ങാടി, ശിറിൽ മഞ്ചേരി, റമീസ ജഹാൻ കാവനൂർ ,ഡോ.സൽമാനി, മറിയം ജുമാനയുടെ മാതാപിതാക്കളും പങ്കെടുത്തു....
Malappuram, Other

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി റഷീദ് ഫൈസി വെള്ളായിക്കോട്

മലപ്പുറം : പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണെന്നും റഷീദ് ഫൈസി പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ റഷീദ് ഫൈസി വിശദമാക്കി. ...
Malappuram

ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി മലപ്പുറം ബജറ്റ് ടൂറിസം സെൽ

മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയി...
Other

പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പാണക്കാട്: നവാഗത എഴുത്തുകാരികള്‍ക്ക് ബുക്പ്ലസ് പബ്ലിഷേഴ്സ് പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി അറുപതില്‍ പരം വനിതകള്‍ പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ എം. നൗഷാദ്, ഗ്രന്ഥകാരിയും ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്ററന്റ് പ്രൊഫസറുമായ നൂറ വളളില്‍, മലയാള ഭാഷാ ഗവേഷകനും പരിശീലകനുമായ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബുക്പ്ലസ് എഡിറ്റോറിയല്‍ ഡസ്‌ക്ക് അംഗങ്ങളായ ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീന്‍ ഹുദവി മാലൂര്‍, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട്, നിസാം ഹുദവി ചാവക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്‍ എന്നിവര്‍ സംബന്ധിച്ചു....
error: Content is protected !!