പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി റഷീദ് ഫൈസി വെള്ളായിക്കോട്

മലപ്പുറം : പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണെന്നും റഷീദ് ഫൈസി പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ റഷീദ് ഫൈസി വിശദമാക്കി.

റഷീദ് ഫൈസി വെള്ളായിക്കാടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;

എസ് കെ എസ് എസ് എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എന്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാന്‍ നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. എന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇത് സംബന്ധമായ ചര്‍ച്ചകളില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റശീദ് ഫൈസി വെള്ളായിക്കോട്

error: Content is protected !!