Sunday, July 27

Tag: Panakkad abbas ali shihab thangal

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Other

സമസ്ത ചരിത്രം; കോഫി ടാബിൾ ബുക്ക്‌ 11ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കോഴിക്കോട് : സമസ്തയുടെചരിത്രം രേഖപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തയ്യാറാക്കിയ കോഫി ടാബിൾ ബുക്ക് ജൂൺ 11ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നൽകി പ്രകാശനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാവും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനനിർവ്വഹിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഡോക്യൂമെന്ററി പ്രകാശനവും കേരള ഹജ്ജ്-വഖഫ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉപഹാര സമർപ്പണവും നടത്തും. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് റെസി. എഡിറ്റർ കിരൺ പ്രകാശ് ആമുഖ പ്രഭാഷണവും സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് സ്വാഗത പ്രഭാഷണവും നിർവ്വഹിക്കും. ദി ന്യൂ ഇന്...
Malappuram

ദാറുൽഹുദാ മിഅ്റാജ് കോൺഫ്രൻസ്; ആത്മനിർവൃതിയിൽ വിശ്വാസികൾ

തിരൂരങ്ങാടി : റജബ് മാസത്തെ പവിത്രമായ 27-ാം രാവിൽ ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല കാംപസിൽ നടന്ന മിഅ്റാജ് പ്രാർത്ഥനാ സമ്മേളനത്തിൽ ആത്മനിർവൃതിയിൽ വിശ്വാസികൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി മിഅ്റാജ് ദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴ്സിറ്റിയിൽ ഇന്നലെ ആയിരങ്ങൾ എത്തിച്ചേർന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാരംഭ പ്രാർഥനക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്‌റ്-ദുആ സദസ്സിന് ആമുഖഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ത...
error: Content is protected !!