Tag: Panakkad mueenali shihab thangal

കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ
Local news

കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ

മൂന്നിയൂർ:ചിന്തയിലും പ്രവർത്തനത്തിലും പ്രത്യേകത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടിൻ്റെയും, ആത്മാർത്ഥതയുടെയും, പൊതുരംഗത്ത് വിശുദ്ധിയുടെയും ആൾരൂപമായിരുന്നു അദ്ദേഹമെന്നും മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുട്ടി അഹമ്മത് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അവഗണിക്കപ്പെടുന്നവരുടെ ഒരു ഐക്യം രൂപപ്പെടണം എന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി എം കപ്ലിക്കാട് പറഞ്ഞു. പരിസ്ഥിതിയാണ് മുഖ്യം, ദളിതർക്ക് അധികാരമില്ല, ആദിവാസികൾക്ക് ജീവിതമില്ല എന്നും തിരിച്ചറിഞ്ഞ ഒരു താത്വികനായിരുന്നു അദ്ദേഹം എന്ന് സണ്ണി കൂട്ടിച്ചേർത്തു. പ്രസിഡണ്ട് വിപി....
Malappuram

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ : പി കെ കുഞ്ഞാലിക്കുട്ടി

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണെന്ന് മുസ്ലിം ലീഗ് ദേശീയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു . മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
Other

ഇങ്ങനെ പോയാൽ വീൽചെയറിൽ പോകേണ്ടി വരും, മുഈനലി ശിഹാബ് തങ്ങൾക്ക് ലീഗ് പ്രവർത്തകന്റെ ഭീഷണി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകൻ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിലിനെതിരേയാണ് മുഈനലി തങ്ങളുടെ പരാതിയിൽ മലപ്പുറം ടൗൺ പോലീസ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചത്. 19 ന് രാത്രി 10 മണിക്കാണ് തങ്ങൾക്ക് വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം വന്നത്. ‘‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച...
error: Content is protected !!