Tag: Panakkad sadiqali shihab thangal

എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി
Local news

എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി

വേങ്ങര :15,16,17,18 തിയ്യതികളിലായി വേങ്ങരയിൽ വെച്ച് നടക്കുന്ന വേങ്ങര നിയോജക മണ്ഡലം എം എസ് എഫ് വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ് പതാക ഉയർത്തി. മുസ്‌ലിം ലീഗ് നേതാവ് ടി കെ മൊയിദീൻകുട്ടി മാസ്റ്ററുടെ കയ്യിൽ നിന്നും പതാക ഏറ്റുവാങ്ങി ക്യാപ്റ്റൻ സൽമാൻ കടമ്പോട്ട്, വൈസ് ക്യാപ്റ്റൻ ആമിർ മാട്ടിൽ, ജാഥ അംഗങ്ങളായ കെ പി റാഫി, ആബിദ് കൂന്തള, ആഷിക് അലി കാവുങ്ങൽ, ഹാഫിസ് പറപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പതാക ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിയത്. തുടർന്ന് മണ്ഡലത്തിലെ വിവിധ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ലഹരിയോട് നോ പറയാം എന്ന വിഷയത്തിൽ സ്റ്റുഡന്റ്സ് ലീഡേഴ്‌സ് മീറ്റ് എന്ന പേരിൽ ചർച്ചാ വേദിയൊരുക്കി. സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ് ചർച്ച നിയന്ത്രിച്ചു. അഡ്വ:അബ്ദുറഹ്മാൻ (കെ എസ് യു ), സമീറുദ്ധീൻ ദാരിമി (എസ് കെ എസ് എസ് എഫ് ), അൻവർ മദനി (വിസ്‌...
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
Malappuram

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദാറുല്‍ഹുദാ വൈസ് ചാന്‍സ ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. മുഹമ്മദ് ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, അബ്ദുശകൂര്‍ ഹുദവി, എന്നിവര്‍ പങ്കെടുത്തു....
Local news

കുണ്ടൂർ മർകസ് വാർഷികവും സനദ് ദാന സമ്മേളനവും ഇന്ന് ആരംഭിക്കും

21-ന് കബീര്‍ ബാഖവിയും 22-ന് നൗഷാദ് ബാഖവിയും പ്രസംഗിക്കും തിരൂരങ്ങാടി: മത, ഭൗതീക വിദ്യഭ്യാസ രംഗത്ത് മികച്ച സംഭാനവകള്‍ നല്‍കി മുന്നേറുന്ന കുണ്ടൂര്‍ മര്‍ക്കസ് സക്കാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികവും സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21-ന് രാവിലെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സി.എച്ച് ത്വയ്യിബ് ഫൈസി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എസ്.എച്ച് തങ്ങള്‍ പ്രസംഗിക്കും.7 മണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷിക സമ്മേളനം അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന...
error: Content is protected !!