Tag: Pandimuttam

പാണ്ടിമുറ്റത്തെ വയൽ നികത്തൽ; പൂർവ സ്ഥിതിയിലാക്കാൻ പള്ളി കമ്മിറ്റിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി
Local news

പാണ്ടിമുറ്റത്തെ വയൽ നികത്തൽ; പൂർവ സ്ഥിതിയിലാക്കാൻ പള്ളി കമ്മിറ്റിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി

നന്നമ്പ്ര : പാണ്ടിമുറ്റത്തെ വയൽ നികത്തിയ പ്രവൃത്തി നിർത്തിവെക്കാൻ നടപടി. നന്നമ്പ്ര വില്ലേജ് ഓഫീസറാണ് ഭൂവുടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.പനങ്ങാട്ടൂർ ജുമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 32.38 ആർസ് കൃഷിഭൂമിയാണ് നികത്തി തെങ്ങിൻതൈ നട്ടിരിക്കുന്നത്.വയൽ നികത്തലിനെതിരെ കെഎസ്കെടിയു നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പാണ്ടിമുറ്റത്ത് ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റവന്യൂ അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.2008ലെ കേരള നെൽവയൽ തണ്ണിർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനമായതിനാൽ നോട്ടീസ് കൈപറ്റി 48 മണിക്കൂറിനകം നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫീസർ നൽകിയ നോട്ടീസിൽ പറയുന്നു.അതേസമയം കെഎസ്കെടിയു നടത്തിയ മാർച്ച് മുതലെടുപ്പ് രാഷ്ട്രീയമാണെന്ന വ്യാഖ്യാനത്തോടെ പള്ളിക്കമ്മിറ്റിയിലെ ചിലർ നടത്തിയ വയൽ നികത്തലിനെ ന്യായീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എസ്ഡിപിഐ പ്...
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
Obituary

വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്....
Crime

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ

തിരൂരങ്ങാടി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തിൽ കയ്യോടെ പൊക്കി. നന്നംബ്ര പാണ്ടിമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാൻ വന്നപ്പോൾ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം നൽകി. ഇത് ശ്രദ്ധയിൽ പെട്ടവർ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡിൽ വണ്ടി നിർത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോൾ , വണ്ടി നിർത്തി ഒരാൾ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളിൽ കാത്തു നിന്നു. രാത്ര...
error: Content is protected !!