Monday, September 21

Tag: Parappanangadi chemmad road

പരപ്പനങ്ങാടി– ചെമ്മാട് റോഡിൽ പള്ളിപ്പടിയിൽ ഗർത്തം; മാപ്സ് പരാതിയിൽ മണ്ണിട്ട് മൂടി
Other

പരപ്പനങ്ങാടി– ചെമ്മാട് റോഡിൽ പള്ളിപ്പടിയിൽ ഗർത്തം; മാപ്സ് പരാതിയിൽ മണ്ണിട്ട് മൂടി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പള്ളിപ്പാടിക്കും പതിനാറുങ്ങലിനും ഇടയിൽ ഐസ് കമ്പനിക്ക് അടുത്തായി രൂപപ്പെട്ട വലിയ ഗർത്തം മണ്ണിട്ട് മൂടി. ഗർത്തം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പിന്നാലെ മാവേലി മന്ന് പോയവഴിയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. റോഡിന്റെ വശത്ത് രൂപപ്പെട്ട വലിയ ഗർത്തം പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത സൃഷ്ടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഗർത്തത്തിൽ മണ്ണിട്ട് മൂടിയെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്നും മഴയിലും വാഹന ഗതാഗതത്തിലും മണ്ണ് നീങ്ങി വീണ്ടും ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പരാതിക്കാർ പറയുന്നു.റോഡിന്റെ തകർച്ചയ്ക്...
തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...