Tag: Parappanangadi muncipality

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്ത...
Other

ഊർപ്പായി ചിറ കെട്ടി സംരക്ഷിക്കുക; പി ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

പരപ്പനങ്ങാടി - നഗരസഭയിലെ പുരാതന ജലസ്രോതസ്സുകളിലൊന്നായ മാലിന്യങ്ങൾ നിറഞ്ഞ് മലീമസമായ ഊർപ്പായി ചിറ കയ്യേറ്റം ഒഴിവാക്കി കെട്ടി സംരക്ഷിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി ഡി എഫ്) നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ഭരണ സമിതിയിലും ചിറകെട്ടി സംരക്ഷിക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ചെറിയ ചെറിയ സാങ്കേതികത്വം പറഞ്ഞ് ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിരന്തരം ചിറയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസി കൾ.നിലവിൽ നഗരസഭയിലെ മുഴുവൻ പൊതു ജലാശയങ്ങൾ കൈയ്യേറ്റം ഒഴിപ്പിച്ച് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്ന് പി ഡി എഫിൻ്റെനിവേദകസംഘത്...
Health,

പരപ്പനങ്ങാടിയിൽ 13 മുതൽ 18 വരെ കുട്ടികൾക്കുള്ള പ്രത്യേക വാക്സിൻ ക്യാമ്പ്

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ 2022 ജൂൺ 13 മുതൽ 18 വരെ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സ്കൂളുകളിൽ നടത്തുന്നു. പ്രസ്തുത പരിപാടിയുടെ കർമ്മസമിതി യോഗം പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ ബഹുമാനപ്പെട്ട ഡപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനുവിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഷാഹുൽഹമീദ് മുഖ്യാതിഥിയായിരുന്നു.ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, എ.ഇ.ഒ. പുരുഷോത്തമൻ, എസ്.എൻ.എം. ഹയർ സെക്കന്ററി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബെല്ല ടീച്ചർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റജീന, നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു ആശംസകൾ അർപ്പിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.സുധീഷ് സ്വാഗതവും പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ഹരികൃഷ്ണൻ നന്ദിയും...
Other

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണം : മന്ത്രിയുമായി ചർച്ച നടത്തി 

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട്  സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കെ. പി. എ മജീദ് എം. എൽ. എ ചർച്ച നടത്തി. കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാനും പട്ടയമില്ലാത്തവർക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടനുബന്ധിച്ച്  വിശദമായ റിപ്പോർട്ട് നൽകാൻ  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നവീകരണം സംബന്ധിച്ച ചർച്ച നടത്താമെന്നും മന്ത്രി ഉറപ്പ് നൽകി. ...
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പ്രോപോസലുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 18 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയും ആണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയ...
Local news

കെ-റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം; എൽഡിഎഫും യു ഡി എഫും വാക്കേറ്റം, പ്രമേയവും ഡിപിആറും കത്തിച്ചു

പ്രമേയത്തെ ബി ജെ പി യും അനുകൂലിച്ചു പരപ്പനങ്ങാടി: കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച രാവിലെയാണ് പരപ്പനങ്ങാടി നഗരസഭാ കൗൺസിൽ യോഗം ചേർന്നത്. പരപ്പനങ്ങാടി നഗരസഭയെ കെ -റെയിൽ വലിയ തോതിൽ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാരായ പി.വി. മുസ്തഫ അനുവാദകനും കെ.കെ.എസ്. തങ്ങൾ അവതാരകനുമായി പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗവും വാക്കേറ്റത്തിൽ ഏർപ്പെട്ടു. കെ -റെയിൽ വിരുദ്ധ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങൾ അനുകൂലിച്ചു. കെ-റെയിൽ വന്നാൽ മുന്നൂറോളം കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഇരകളുടെ പുനരധിവാസം പ്രശ്നമാകും. തീരദേശ സംരക്ഷണനിയമവും പുഴയോരത്തെ നിയമങ്ങളും ജനങ്ങൾക്ക് വാസയോഗ്യമായ ഇടംനൽകാൻ തടസ്സമാകും. പരപ്പനങ്ങാടിയിൽ കെ-റെയിൽ പദ്ധതി വലിയ പാരി...
error: Content is protected !!