Saturday, August 16

Tag: Parappangadi

സീബ്രാലൈനുകള്‍ സ്ഥാപിക്കണം ; പരാതി നല്‍കി മാപ്‌സ്
Kerala, Local news, Malappuram

സീബ്രാലൈനുകള്‍ സ്ഥാപിക്കണം ; പരാതി നല്‍കി മാപ്‌സ്

തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത വര്‍ക്കില്‍ പരപ്പനങ്ങാടി മുതല്‍ ചെമ്മാട് കക്കാട് വരെയുള്ള ഭാഗങ്ങളില്‍ സീബ്രലൈന്‍ റോഡുകളില്‍ കാണാത്ത വിധം നിറം മങ്ങിയിരിക്കുന്നു ഇതിനെതിരെ മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, പ്രസിഡന്റ് അഷറഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് പരപ്പനങ്ങാടി മുതല്‍ സീബ്ര ലൈനുകള്‍ മാറ്റി സ്ഥാപിക്കുക തിരൂരങ്ങാടി ചന്തപ്പടിയിലെ റോഡിന്റെ മിസ് അലൈന്‍മെന്റ്കള്‍ ക്രമീകരിക്കുക, പതിനാറുങ്ങല്‍ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ റിപ്പയര്‍ ചെയ്യിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരാതി നല്‍കിയിട്ടുള്ളത്. സീബ്രാലൈനുകള്‍ അടിയന്തരമായി സ്ഥാപിക്കാത്ത പക്ഷം വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്...
Sports

ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗ് ; നാടിന്റെ അഭിമാനമായി അബ്ദുല്‍ റഹ്‌മാന്‍

പരപ്പനങ്ങാടി : ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗിലൂടെ (കാല്‍ കൊണ്ട് മിനുറ്റില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ തട്ടുക) ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി പരപ്പനങ്ങാടി എസ് എന്‍ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ റഹ്‌മാന്‍. 15ാം ഡിവിഷന്‍ പുത്തരിക്കല്‍ ഉള്ളണം റോഡിലെ കുന്നുമ്മല്‍ നൗഷാദ് & ആയിഷ ദമ്പതികളുടെ ഇളയ മകനാണ് അബ്ദുറഹ്‌മാന്‍ നിരന്തര പരിശ്രമത്തിലൂടെയും രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്....
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
error: Content is protected !!