എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.
തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോ...