Sunday, September 21

Tag: passport office

പ്രവാസികളുടെ കുട്ടികൾക്ക് പാസ്‌പോർട്ട് എടുക്കാൻ പുതിയ നിർദേശങ്ങൾ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Information

പ്രവാസികളുടെ കുട്ടികൾക്ക് പാസ്‌പോർട്ട് എടുക്കാൻ പുതിയ നിർദേശങ്ങൾ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

കുട്ടികൾക്കുള്ള പാസ്പോർട്ട് അപേക്ഷകൾക്കായി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഈ കാര്യങ്ങൾ ഒന്നു മനസ്സിൽ സൂക്ഷിച്ചോളൂ. വിദേശത്തു മാതാപിതാക്കളുള്ള മൈനർ ആയവരുടെ (കുട്ടികളുടെ) അപേക്ഷാ ഫോമിനൊപ്പം മാതാവോ പിതാവോ വിദേശത്തു താമസിക്കുന്നു എന്നതിൻ്റെ രേഖകൾ കൂടി ഇനിമുതൽ ഹാജരാക്കണം. ഇതുവരെ കുട്ടിയുടെ ഒപ്പമെത്തുന്ന രക്ഷിതാവിന്റെ സാക്ഷ്യ പ്പെടുത്തൽ മാത്രമായിരുന്നു ആവശ്യം. വിദേശത്തുള്ള രക്ഷിതാവിൻ്റെ ലോങ് ടേം അല്ലെങ്കിൽ റസിഡന്റ് വിസ, ഡിപ്പാർച്ചർ അല്ലെങ്കിൽ ഇമിഗ്രേഷൻ സ്‌റ്റാംപ് എന്നിവയുടെ കോപ്പിയാണു ഹാജരാക്കേണ്ടത്. 2025 ഫെബ്രുവരി 3 മുതൽ ഈ മാർഗനിർദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ ഫോമിൽ കുറച്ചു ചോദ്യങ്ങളും അധികമായി ചേർത്തിട്ടുണ്ട്. മാർഗനിർദേശം ജനുവരി 20 മു തൽ പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധിക്കാതെ ഇന്നലെ പാസ്പോർട്ട് സേവാ ക...
Kerala, Other

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും: ഇ. ടി. മുഹമ്മദ് ബഷീർ എംപി

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. മണ്ഡലത്തിലെ തവനൂർ പോസ്റ്റ്‌ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പാസ്‌പോർട്ട്‌ സേവ കേന്ദ്രം ആരംഭിക്കുക. കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം തവനൂർ പോസ്റ്റ്‌ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ഇവിടെ കേന്ദ്രത്തിനാവശ്യമായ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകുന്ന മുറക്ക് പി എസ് കെ യുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു. മലപ്പുറം ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവകേന്ദ്രങ്ങൾ അനുവദിക്കുക എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം കേന്ദ്രത്തെ യാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട്‌ സേവകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും ക...
error: Content is protected !!