Tag: Pathinarungal

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
Education

എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി

പന്താരങ്ങാടി: പതിനാറുങ്ങല്‍ യൂണിറ്റ് എസ്എസ്എഫ് - വെഫി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് എഴുത്തുകാരന്‍ ജാബിര്‍ മലയില്‍ ഉദ്ഘാടനം ചെയ്തു. ഒ കെ സാദിഖ് ഫാളിലി അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. തര്‍ത്തീല്‍ സെഷനില്‍ ഹാഫിസ് അന്‍സാരി അദനി ക്ലാസ്സെടുത്തു. പൊതു വിജ്ഞാനം, പ്രശ്‌നോത്തരി വി പി ഫൈസല്‍ അഹ്സനി അവതരിപ്പിച്ചു. ഭാഷ പരിശീലനം ഒ കെ സാദിഖ് ഫാളിലി അവതരിപ്പിക്കും. വൈകുന്നേരം കായികം സെഷനോടെ ഇന്നത്തെ ക്യാമ്പ് സമാപിക്കും. രണ്ടാം ദിന പരിപാടികള്‍ കാലത്ത് പത്തിന് ആരംഭിക്കും. ആത്മീയം സെഷനില്‍ ജാബിര്‍ അഹ്സനി ക്ലാസ്സെടുക്കും. അറബി കയ്യെഴുത്ത് പരിശീലനത്തിന് ടി ടി മുഹമ്മദ് ബദവി നേതൃത്വം നല്‍കും. വ്യക്തിത്വ വികസനം പി നൗഫല്‍ ഫാറൂഖ് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനം നടക്കും. പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും....
Accident

പന്താരങ്ങാടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടിയിൽ കാറിടിച്ചു കാൽ നട യാത്രക്കാരന് മരിച്ചു. പന്താരങ്ങാടി സ്വദേശി പുത്തൻ വീട്ടിൽ സുരേന്ദ്രൻ (53) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
error: Content is protected !!