Sunday, October 18

Tag: Patient death

മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചെന്ന് പരാതി
Accident

മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്....
രോഗിയുമായെത്തിയ ആംബുലൻസിന് കാർ വിലങ്ങിട്ട് ഡ്രൈവറെ മർദിച്ചു; ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു
Accident

രോഗിയുമായെത്തിയ ആംബുലൻസിന് കാർ വിലങ്ങിട്ട് ഡ്രൈവറെ മർദിച്ചു; ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു

പെരിന്തൽമണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാരൻ വഴിയിലും പിന്തുടർന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയതിനെത്തുടർന്ന് ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കൽ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകൻ ഖാലിദ്(33) ആണു മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL ആശുപത്രിക്കു മുന്നിലെ കയ്യാങ്കളിക്കിടെ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമിൽ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അവിടത്തെ ജീവനക്കാർ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനി...