Tag: Pattayam

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡലം തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ആളുകളുടെ പട്ടയം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം തീരുമാനിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എം. ഉസ്മാൻ, സിദ്ദിഖ്, എൻ. മോഹനൻ, സലീന കരിബിൽ, പി.കെ മൊയ്തീൻ, മൂസക്കുട്ടി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓ...
Feature

പട്ടയം എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു ; രാധയ്ക്ക് നിറ പുഞ്ചിരി

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകന്‍ അതീന്ദ്രനും. നാലു വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് ഇവര്‍ക്ക്. എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന 64 കാരിയായ രാധയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ അപേക്ഷ നിഷേധിക്കപ്പെട്ടു. ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം മകന്‍ അതീന്ദ്രന്‍ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് രാധ. ...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചി...
Malappuram

കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍ പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്ത...
error: Content is protected !!