Tag: pen box challenge

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം
Kerala, Local news, Malappuram

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാ...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വ...
error: Content is protected !!