Wednesday, August 27

Tag: Perinthalmanna

ലോറിയും ട്രാവലറുംകൂട്ടിയിടിച്ചു കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു
Accident

ലോറിയും ട്രാവലറുംകൂട്ടിയിടിച്ചു കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു

പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം താഴത്തുചോല അപ്പുട്ടിയുടെ മകൻ ഷാജി (44) മരണപ്പെട്ടു. കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ സബ് എൻജിനീയർ ആണ്.പുളിക്കൽ ദേവാരത്തിൽ സുനി (43), രാമനാട്ടുകര ഇളയടത് അമീർ അലി (29), കൊണ്ടോട്ടി ഐക്കരപ്പടി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതിരുത്തിൽ വളപ്പിൽ റഫീഖ് (40), കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയാൻ (23), അങ്ങാടിപ്പുറം ഒറവുംപുറത്ത് ഹാദിയ (22), എടവണ്ണ പറപ്പൻ ഷബീം (22), ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെ പരിക്കുകളോടെ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Other

HIV പോസ്റ്റീവ് ആയ സ്ത്രീയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, നട്ടം തിരിഞ്ഞു ആശുപത്രി അധികൃതർ.

പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹം ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോഴിക്കോട്- ഏറ്റെടുക്കാൻ ബന്ധുക്കളോ പെരിന്തൽമണ്ണ നഗരസഭയോ തയ്യാറാവാത്തതിനാൽ മൃതദേഹവുമായി ഒരുമാസമായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കിൽ കുടുങ്ങി സംസ്കരിക്കാനാവാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 16-നാണ് ഇവർ മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നൽകിയെന്നും തുടർ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ പോലീസിൽനിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാൽ ഇടപെടാനാവില്ലെന്ന...
Crime

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

പെരിന്തൽമണ്ണ: കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരി അറസ്റ്റിൽ. എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(62)യെയാണ് കിണറ്റിൽ തള്ളിയിട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. ഇവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽനിന്ന് പ്രമീള കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ പ്രമീളയ്ക്ക് പണം തരാനുള്ള ഒരാൾ വരുമെന്നും മുത്തനാപറമ്പിലേക്ക് വരുവാനും മറിയംബീവിയോട് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകുന്നയാൾ കിണറിനടുത്തുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടെത്തിച്ചു. കിണറിനടു...
error: Content is protected !!