പെരിന്തല്‍മണ്ണയില്‍ ചികിത്സയിലുള്ള 38 കാരിക്ക് നിപ സ്ഥിരീകരിച്ചു ; യുവതി വെന്റിലേറ്ററില്‍ ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
മലപ്പുറം : പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്.
അതേസമയം 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പാലക്കാട് ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കള്‍ക്കും നിലവില്‍ പനിയി...