Tag: Perunnal

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു
Obituary

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും....
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി ...
Politics

ബിജെപി നേതാക്കൾ പെരുന്നാൾ ദിനത്തിൽ പരപ്പനങ്ങാടി മുസ്ലിംപള്ളിയിൽ സന്ദർശനം നടത്തി

പരപ്പനങ്ങാടി : പെരുന്നാൾ ദിനത്തിൽ ബിജെപി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ ശ്രീരാഗ് മോഹന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി വെളുത്തമണ്ണിൽ ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. സയ്യിദ് ഹബീബ് ബുഖാരി തങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു ആശംസകൾ നേർന്നു. റിട്ട: APP അബുബക്കർ ചെങ്ങാട്ട്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി റാഫി, ബി ജെ പി തിരൂരങ്ങാടി മണ്ഡലം ജന. സെക്രട്ടറിമാരായ തുളസിദാസ്, ബേബി സജിത്ത്, സെക്രട്ടറി ഷിബു kv, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ജയദേവൻ, ഏരിയ സഹപ്രവർത്തകരായ പ്രസൂൺ, രജീഷ്, SC മോർച്ച മണ്ഡലം പ്രസിഡന്റ് ഷൈജു K, സെക്രട്ടറി ഉണ്ണി കെ, എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd...
error: Content is protected !!