Tag: petition

കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നു, തടയാന്‍ നിര്‍ദേശം നല്‍കണം ; സുപ്രീം കോടതിയില്‍ ഹര്‍ജി
Kerala, National

കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നു, തടയാന്‍ നിര്‍ദേശം നല്‍കണം ; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കലാപ സമാനമായാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊന്നൊടുക്കുകയാണ്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം....
Feature, Information

വോള്‍ട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം എന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി നിവേദനം നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികളായ കാട്ടേരി സൈതലവി, അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കല്‍ സലാം മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും വൈദ്യുതി ഉപഭോക്താക്കളെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കണ്‍സെപ്ഷന്‍ ആവശ്യമുള്ളത് കെഎസ്ഇബിയില്‍ റിപ്പോര്...
error: Content is protected !!