പൈപ്പ് ലൈനിനു എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളുരു: മഗഡിയില്‍ ഗൊല്ലരഹട്ടിക്കു സമീപം പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ- മലിനജല ബോര്‍ഡാണ് കുഴിയെടുത്തത്. മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു കുഴി. കുഴിക്കു സമീപം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. സംഭവത്തില്‍ കുഴിയെടുത്ത കോണ്‍ട്രാക്ടര്‍ക്കെതിരേയും ബിഡബ്ല്യൂഎസ്എസ്ബി എഞ്ചിനീയര്‍ക്കെതിരേയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
...