സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി
തേഞ്ഞിപ്പാലം : സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖനായ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡീലിറ്റും ശാസ്ത്ര പ്രതിഭയായ ഡോ. ഇലവത്തുങ്കല്‍ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സി.യും നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെയാകും ആദരമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ സത്യന്‍ അന്തിക്കാട് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ സാഹിത്യരചനകള്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് അമ്പത് വര്‍ഷത്തിലധികമായി മലയാള സിനിമാരംഗത്തുണ്ട്. ഒരു ദേശീയ അവാര്‍ഡും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഇതിനകം ലഭിച്ചു. ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് പി.കെ. അഹമ്മദ്. ...

