Saturday, May 16

Tag: polling

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്
Information

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്. ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മലപ്പുറം ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയര്‍മാരുടെ സേവനം കുടുംബശ്രീ മെമ്പര്‍മാര്‍ മുഖേന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കുന്നത്. വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈല്‍ ഫോണുകള്‍ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂക്ഷിക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല ബി.എല്‍.ഒ മാര്‍ക്കായിരിക്കും. ടോക്കണ്‍ സംവിധാനത്തിലൂടെ ആയിരിക്കും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിംഗ് ബ...
Other

നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

മലപ്പുറം : പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട് ചെയ്യാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്. മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന...
Malappuram

ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളില്‍ നാളെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം : ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 10) നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലംകോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്...
error: Content is protected !!