Tag: Ponmala

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
Kerala, Local news, Malappuram, Other

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം

മലപ്പുറം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മലപ്പുറം പൊന്‍മള മാണൂര്‍ സ്വദേശിനിയായ 25 കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സജീര്‍ സി.എച്ച്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് എന്നിവര്‍ സ്ഥലത്തെത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി വീട്ടില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 8.45 ന് അഖില്‍നാഥിന്റെ പര...
Accident

വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പൊന്മള സ്വദേശി മരിച്ചു

മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു മധ്യവയസ്‌കൻ മരിച്ചു. പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം. മറ്റൊരാളുടെ ബൈക്കിന് പിറകിൽ കയറി നാട്ടിലേക്ക് പോകുകയായിരുന്നു. വടക്കേമണ്ണയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പിറകിൽ ഇരുന്ന സൈതലവി ക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീഴടങ്ങി. പ്രവാസം നിർത്തിയ ഇദ്ദേഹം പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു. ...
error: Content is protected !!