Wednesday, September 2

Tag: ponnnani

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Malappuram

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എന്ന പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോർട്ട് ചെയ്തിരുന്നു. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ റാപിഡ് ഫീവര്‍ സര്‍വ്വേ, ഫോഗിങ്, ഐ.ആര്‍.എസ്(INSECTIDE RESIDUAL SPRAY) എന്നിവ നടത്തിയിരുന്നു. വെക്ടര്‍ ആയ അനോഫിലിസ് വിഭാഗത്തിൽപ്പെട്ട ...