പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.
തിരൂരങ്ങാടി: 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും , ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ് ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്.
2001 മാര്‍ച്ച് 11നാണ്നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.44പേര്‍ കത്തിക്കരിഞ്ഞ സം...