Tag: Pookkipparamb accident

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.
Other

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.

തിരൂരങ്ങാടി: 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും , ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ്‌ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. 2001 മാര്‍ച്ച് 11നാണ്നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.44പേര്‍ കത്തിക്കരിഞ്ഞ സ...
Accident, Breaking news

പൂക്കിപറമ്പിൽ മിനി ലോറിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയപാത പൂക്കിപറമ്പിൽ നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ തലക്കടത്തൂർ പൂതിക്കാട്ടിൽ രാജന്റെ മകൻ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയൻ പൂതിക്കാട്ടിൽ (53), പൊന്മുണ്ടം വൈലത്തൂർ ഒട്ടുമ്പുറം വിജിത്ത് (33), ലോറി ഡ്രൈവർ വാളക്കുളം മഞ്ഞിലാസ് പടി നരിമടക്കൽ ഹബീബ് റഹ്മാൻ (33), എന്നിവരെ മിംസിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്ത് കുണ്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സബിൻ ദാസിനെ (37) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഔട്ടോയിൽ ഇടിക്കുക ആയിരുന്നു. ...
Malappuram

ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു

തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷഫീഖ് അഹമ്മദ് , ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല, സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ...
error: Content is protected !!