Tag: Popular front harthal

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറു...
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക...
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലു...
Kerala

ഹര്‍ത്താലിലെ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത...
National

പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചു

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമി...
error: Content is protected !!