ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി നവംബർ 30
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാന...