Tag: prof.K.Alikkutty Musliyar

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം
Other

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാ...
Other

പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വിജയത്തിന് തടസ്സമാകും: സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാര്‍

 പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി. 'പൈതൃകമാണ് വിജയം'  സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി തിരൂരൂം,  'സമസ്ത നയിച്ച നവോത്ഥാനം' എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ...
Kerala

വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാട...
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാര...
error: Content is protected !!