Tag: Prof R Bindu

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു
Education

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതി- മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന്‍ കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ വെട്ടുകൂളത്ത് നിര്‍മിക്കുന്ന താനൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. നൈപുണികതയ്ക്ക് പ്രാധാന്യം നല്‍കുക, പഠിക്കുമ്പോള്‍ തന്നെ തൊഴിലിനും ആഭിമുഖ്യം നല്...
Malappuram, university

തുഞ്ചത്തെഴുത്തച്ഛൻ ഫോട്ടോ അനാച്ഛാദനത്തെച്ചൊല്ലി വിവാദം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം. എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു. വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്...
error: Content is protected !!