Tag: protest

സ്കൂൾ ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പ്രതിഷേധ മാർച്ച്
Malappuram

സ്കൂൾ ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പ്രതിഷേധ മാർച്ച്

മലപ്പുറം: സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം. കൊണ്ടോട്ടി കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി (ജി വി എച്ച് എസ്) സ്കൂളില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദം. വിഡി സവർക്കറെ ഘോഷയാത്രയിൽ തിരുകി കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. ഘോഷയാത്രയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യ ദിനത്തിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഘോഷയാത്ര നടത്തിയത്. 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമായിരുന്നു റാലിയില്‍ അവതരിപ്പിച്ചത്. നേരത്തെ തീരുമാനിച്ച വേഷങ്ങളായിരുന്നു ഇവ. ഇതിലേക്ക് മുൻകൂട്ടി തീരുമാനിക്കാതെ സവർക്കറുടെ വേഷം കൂടി തിരുകി കയറ്റിയെന്നാണ് പരാതി. ...
Local news

ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്ത...
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു. ...
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം ...
Local news

സേവന നിരക്ക് വർധന: എ ഐ വൈ എഫ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

തിരൂരങ്ങാടി: താലൂക്ക് ഹോസ്പിറ്റലിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ മുൻസിപ്പൽ അധികൃതർ അവസാനിപ്പിക്കണമെന്നും, ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എച്ച്.എം.സി കമ്മിറ്റിയുടെ സേവന വർദ്ധനവ് തീരുമാനം പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃക്കുളം സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോസ്പിറ്റൽ കവാടത്തിന് മുൻപിൽ തിരൂരങ്ങാടി എസ്.ഐ എം.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു. സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള എച്ച്.എം.സി യുടെ തീരുമാനം പുനർ പരിശോധിക്കുക.ഹോസ്പിറ്റലിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുക.ജനറൽ, സ്പെഷ്യാലിറ്റി ഒ.പി യിൽ ഡ്യൂട്ടി ഡോക്ടർ.മാരുടെ മുഴുവൻ സമയ സേവനവും ഉറപ്പ് വരുത്തുക.ഹോസ്പിറ്റൽ കോംബൗഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാ...
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റ...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി...
error: Content is protected !!