Tag: Psmo collage alumni

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത അന്തരിച്ചു
Obituary

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത അന്തരിച്ചു

. വേങ്ങര: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ സ്വദേശി കേലപ്പുറത്ത്സുജാത ( 52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി എസ് എം ഒ കോളേജ് പൊതുദർശനത്തിനു വെക്കും. ബുധനാഴ്ച ഉച്ചയോടെ വലിയോറ യിൽ കുടുംബശ്മശാനത്തിൻ സംസ്കാരം നടക്കും.പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ്സംസ്ഥാനകമ്മറ്റി അംഗമാണ്.തിരൂരങ്ങാടി പി.എസ് എം കോളേജ് അലുംനി അസോസിയേഷൻസെക്രട്ടറിയായിരുന്നു.അച്ഛൻ : പരേതനായ മോഹനൻഅമ്മ: സരോജിനി (റിട്ട. എച്ച്.എം വലിയോറ ഈസ്റ്റ് എ എം.യു.പി സ്കൂൾ).ഭർത്താവ്: സുനിൽ നാരായണൻ ( ബിസ്നസ്, കേരളശ്ശേരി കോങ്ങാട്)മകൾ: ശ്രീലക്ഷ്മി (വിദ്യാർത്ഥി, കലാക്ഷേത്ര, ചെന്നൈ)സഹോദരങ്ങൾ: സബിത,സിമി, അഭിലാഷ് , സംഗീത....
Other

പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് പഠനോപകരണങ്ങളുമായി അവർ തിരികെയെത്തി

തിരൂരങ്ങാടി : 1983-85 കാലഘട്ടത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിലെ മോണിംഗ് ബാച്ചിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർ 85 പേരുണ്ടായിരുന്നു. 2017ൽ അവരിൽ കുറേ പേർ വീണ്ടും കണ്ടുമുട്ടി. ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി ബാക്കിയുള്ളവരെ കൂടി കണ്ടെത്താൻ ശ്രമം തുടങ്ങി. എഴുപത്തിയഞ്ചോളം പേരെ വൈകാതെ തന്നെ അവർക്ക് കണ്ടെത്താനായി. പിന്നീട് പല തവണ അവർ ഒത്തുകൂടി. ഇങ്ങിനെയൊരു സംഗമത്തിനിടയിലാണ് കോളേജിലെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട്, തങ്ങൾ പഠിച്ച കലാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചർച്ചയുണ്ടാകുന്നത്. നാക് സംഘം പരിശോധനക്ക് എത്തുന്നതിന് മുൻപ് കുറച്ച് ക്ളാസ് മുറികളിൽ കൂടി ഐ.സി.ടി ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട് എന്ന പ്രിൻസിപ്പാൾ ഡോ.അസീസിൻ്റെ നിർദ്ദേശം ഈ ബാച്ച് ഏറ്റെടുക്കുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2...
error: Content is protected !!