Tag: Puthoor accident

കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു
Accident, Malappuram, Other

കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു

കോട്ടക്കല്‍ : കോട്ടക്കല്‍ പെരിന്തല്‍മണ്ണ റോഡില്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ച് അപകടം. അപകടത്തില് ലോറി ഡ്രൈവര്‍ മരിച്ചു. കോയമ്പത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. പുത്തൂര്‍ ജുമാ മസ്ജിദിനു സമീപമുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. പൊള്ളാച്ചിയിൽ നിന്നും പടക്കവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ...
Accident

നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു അപകടം. സ്‌ഥിരം അപകട മേഖലയായ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ ഇറക്കത്തിൽ ഇന്ന് വൈകുന്നേരം 4:45ഓടെ ആണ് അപകടം. അപകടത്തിൽ 11ഓളം ആളുകൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ 9 പേരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും രണ്ട് പേരേ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ലോറി പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 6ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി സ്ഥലത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടങ്ങൾ സ്ഥിരമായതിനാൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സൂചന ബോര്ഡുകളോ മറ്റോ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്നം ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. ...
error: Content is protected !!