കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു

കോട്ടക്കല്‍ : കോട്ടക്കല്‍ പെരിന്തല്‍മണ്ണ റോഡില്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ച് അപകടം. അപകടത്തില് ലോറി ഡ്രൈവര്‍ മരിച്ചു. കോയമ്പത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. പുത്തൂര്‍ ജുമാ മസ്ജിദിനു സമീപമുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. പൊള്ളാച്ചിയിൽ നിന്നും പടക്കവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

error: Content is protected !!