Tag: pv anwar

പി വി അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചു, സ്‌പീക്കർക്ക് കത്ത് കൈമാറി
Politics

പി വി അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചു, സ്‌പീക്കർക്ക് കത്ത് കൈമാറി

തിരുവനന്തപുരം : പി.വി.അൻവർ എം എൽ എ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതിനാൽ,എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. സ്വത ന്ത്രനായി വിജയിച്ചയാൾ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത ഉണ്ടാകും. അൻവർ തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതായി ഔദ്യോഗികമായി പറയാതെ സഹകരിക്കാൻ തീരുമാനിച്ചു എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് അവാരുടെ സോഷ്യൽ മീഡിയ പേജിൽ അൻവർ പാർട്ടിയിൽ ചേർന്ന കാര്യം പോസ്റ്റ് ചെയ്തിരുന്നു. അൻവർ സ്ഥാനം രാജി വെച്ചതോടെ നിലമ്ബൂർ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്...
Malappuram, Other

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം...
Kerala, Malappuram, Other

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ വാട്ടര്‍ തീം പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. 2018ല്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. പിന്നീട് ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് തീരുമാനം. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണം, വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് പാര്‍ക്ക് ഭാഗീകമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്...
Other

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഡോ. ടി.എൻ അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി എൻ.എ കരീം, നിലമ്പൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ , എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവ ർ പങ്കെടുത്തു. ഡി.എം.ഒ ഡോ.രേണുക ആർ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പി നന്ദിയും പറഞ്ഞു....
error: Content is protected !!