Tuesday, September 22

Tag: Pwd

റോഡ് ആര് നന്നാക്കും? അപകടങ്ങൾ ഇനിയും വിളിപ്പാടകലെ !!
Other

റോഡ് ആര് നന്നാക്കും? അപകടങ്ങൾ ഇനിയും വിളിപ്പാടകലെ !!

തിരൂരങ്ങാടി: കരിങ്കല്ലത്താണി മുതൽ ചെമ്മാട് വരെയുള്ള റോഡിൽ ഹൈലൈറ്റ് മാളിലേക്കുള്ള അനുബന്ധ കറണ്ട് പ്രവൃത്തികൾക്കായി കുഴിച്ച ഭാഗങ്ങൾ മാസങ്ങളായിട്ടും പൂർണമായി പുനഃസ്ഥാപിക്കാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പൊതുപ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.റോഡ് പുനഃസ്ഥാപിക്കുന്നതിനായി അധികൃതർ നാല് തവണ ടെൻഡർ ക്ഷണിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നാണ് ബന്ധപ്പെട്ട വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ നടപടികൾ പരാജയപ്പെടുന്നത് റോഡ് പുനഃസ്ഥാപിക്കൽ ഇനിയും നീണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.റോഡിൽ രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കുഴികൾ വ്യക്തമായി കാണാൻ കഴിയാത്തത് ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ്. ഇതിന് അകം തന്നെ മൂന്നോളം ...
തിരൂരങ്ങാടിയിൽ  റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്
Other

തിരൂരങ്ങാടിയിൽ റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്

തിരുരങ്ങാടി : മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി കരിപറമ്പ് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 17നകം തിരുരങ്ങാടി മുതൽ പതിനാറുങ്ങൽ വരെയുള്ള റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ആദ്യഘട്ട വർക്ക് തുടങ്ങാം എന്ന് എ. ബി. എം ഫോർ കരാർ കമ്പനി രേഖ മൂലം ഉറപ്പ് നൽകി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇത് സംബന്ധിച്ച് പരാതിയും സമർപ്പിച്ചു. പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ അനീസ് ഖാലിദ്, ഷഫീഖ് പുളിക്കൽ,അഷ്‌റഫ്‌ താണീക്കൽ, ആസിഫ് ലൈഫ് കെയർ, എന്നിവർ പങ്കെടുത്തു....
പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
Other

പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയെ തുടർന്ന് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അധികൃതർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റിഥു, ഓവർസിയർ സഫീർ, പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച സ്ലാബിന്റെ നിർമാണരീതിയും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇന്റർലോക്ക് കട്ടകൾ പാകാതെ ഒഴിവാക്കിയ ഭാഗങ്ങളും, ഹാൻഡ് ഡ്രിൽ സ്ഥാപിക്കുന്നതിനായി മഴവെള്ളം ഒഴിവായി പോകേണ്ട റോഡിലേക്കുള്ള ഭാഗ...
പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി
Malappuram

പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പനമ്പുഴ പാലത്തിലെത്തുന്നതിന് മുമ്പുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി മൂലം വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതും ഇതുവഴി വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ കെ പി ബിന്ദുവിന് പരാതി നൽകി.റോഡിലെ കുഴിയിൽ മുകളിൽ നിന്നും വരുന്ന വെള്ളം വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ടെന്നും കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ആൾ സീരിയസ് ആയി മെഡിക്കൽ കോളേജിലാണെന്ന് ഇനിയും അപകടങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണെന്നും പരാതിയിൽ പറയുന്നു. രാത്രികാലത്തും പകൽ സമയത്തും സമയത്തും കുയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത ഇരട...
മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ
Local news

മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ

മുറിച്ചു മാറ്റാൻ നഗരസഭകൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി. തിരൂരങ്ങാടി: മമ്പുറം സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകടാവസ്ഥയിൽ. മരം ചെരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞു. ചെമ്മാട് - കക്കാട് സംസ്ഥാന പാതയിൽ മമ്പുറം പുതിയ പാലത്തിന് സമീപമുള്ള പഴക്കം ചെന്ന ചീനി മരമാണ് അപകടാവസ്ഥയിൽ ഉള്ളത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരം ഒരു ഭാഗത്തേ ക്ക് ചെരിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും മരം കൂടുതൽ ചെരിഞ്ഞു വരികയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മരം പെരിയുന്നത് പ്രകാരം റോഡ് പൊട്ടി പൊളിഞ്ഞു വരികയാണ്. തൊട്ടടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവട സ്ഥാപനവും ഉള്ളത്.  മമ്പുറം മഖാമിലേക്കുള്ള ബസ്റ്റോപ്പും ഇംഗ്ഷനും സമീപത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടെ ആളൊഴിഞ്ഞ സമയം ഉണ്ടാകാറില്ല. വിദ്യാർഥികളും തീർഥാടകരും നാട്ടുകാരുമടക്കം എപ്പോഴും ഇവിടെ ആളുകൾ ഉണ്ടാകാറുണ്ട്.  മരംഏത് സമയത്തും മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ ...
തടസ്സങ്ങൾ നീങ്ങി;  കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്...
ന്യൂ കട്ടില്‍ നിര്‍ദ്ദിഷ്ട പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും ; പിഡബ്ല്യൂഡി ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ചു
Local news, Other

ന്യൂ കട്ടില്‍ നിര്‍ദ്ദിഷ്ട പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും ; പിഡബ്ല്യൂഡി ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ചു

തിരൂരങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ടില്‍ നിലവിലുള്ള ചെറിയ ഇടുങ്ങിയ പാലത്തിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.തിരൂരങ്ങാടി എംഎല്‍എ, കെപിഎ മജീദിന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്റെ സാന്നിധ്യത്തില്‍ പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ്, പാലക്കാട് (ബ്രിഡ്ജസ് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. തിരൂരങ്ങാടി - താനൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ചെമ്മലപ്പാറ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും, ഡിസൈനിങ്ങും ലഭിച്ചതായും, സര്‍ക്കാരില്‍ ന...
റണ്ണിങ് കോണ്‍ട്രാക്ട് : ജില്ലയിൽ പതിനൊന്ന് റോഡുകളുടെ പരിശോധന നടത്തി
Malappuram

റണ്ണിങ് കോണ്‍ട്രാക്ട് : ജില്ലയിൽ പതിനൊന്ന് റോഡുകളുടെ പരിശോധന നടത്തി

ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിൽ വരുന്ന ജില്ലയിലെ പതിനൊന്നു റോഡ് പ്രവൃത്തികളുടെ പരിശോധനയാണ് പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നത്. ഒരു വർഷം മുൻപ് പ്രവൃത്തി നടത്തിയ റോഡുകളുടെ പരിശോധനയാണ് നടത്തിയത്.  വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ കൂളിപറമ്പ്- കൂരാട് - മമ്പാട്ടുമൂല റോഡ്, കാളികാവ് -നീലാഞ്ചേരി -കരുവാരക്കുണ്ട് റോഡ്, മേലാറ്റൂരിലെ  കുമരമ്പത്തൂർ - ഒലിപ്പുഴ റോഡ്, മങ്കട, കൂട്ടിൽ -പട്ടിക്കാട് റോഡ്, തിരൂർക്കാട് -ആനക്കയം, മുല്ല്യാർകുറിശ്ശി -പാണ്ടിക്കാട് റോഡ്, മഞ്ചേരി പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ മഞ്ചേരി ബൈപാസ്‌ തേർഡ് റീച്ച്, കുന്നിക്കൽ വളയംകോഡ് , ...
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്കു...
നിർമാണത്തിലിരുന്ന പാലത്തിന്റെ തൂണ് തകർന്നു വീണു
Other

നിർമാണത്തിലിരുന്ന പാലത്തിന്റെ തൂണ് തകർന്നു വീണു

ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നു. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്താ...
Malappuram

വികസന കാര്യത്തിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് . ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.കിഫ് ബിയിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയഎടപ്പാൾ ഫ്ലൈ ഓവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയിൽ 3600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ സഹകരിക്കുന്ന വർക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നൽകും . മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാറാണ് ഫണ്ട് നൽകുന്നതെങ്കിൽ കേരളത്തിൽ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സർക്കാറാണ് നൽകുന്നതെ ന്ന് മന്ത്രി പറഞ്ഞു. ത...
നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്
Malappuram

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുടെ...