Wednesday, August 20

Tag: Qathar

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Obituary

യുവപണ്ഡിതൻ ഖത്തറിൽ ഫുട്‌ബോൾ കളിക്കിടെ മരിച്ചു

വേങ്ങര: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . വേങ്ങര പാക്കടപ്പുറായ - ഇരുകുളം സ്വദേശിയായ വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരുടെയും ആയിഷയുടെയും മകൻ വി.ടി നൗഫല്‍ ഹുദവി (35) യാണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്‌ബോൾ കളിയുടെ വിശ്രമവേളയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ് ആയി രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്.ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്.  പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ബിരുദവും  ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കിയ നൗഫല്‍ ദാറുല്‍ഹുദായുടെ പതിമൂന്നാം ബാച്ചുകാരനാണ്. സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക്  കോളേജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സഹസ്ഥാപനങ്ങളിലും  ദാറുല്‍ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി ...
Obituary

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകൻ മരിച്ചു

കണ്ണൂർ: ലോകകപ്പ്‌ ആവേശത്തിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ഫുട്‌ബോൾ ആരാധകനായ യുവാവ് മരിച്ചു. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. മരത്തിൽ നിന്നും കാൽ തെന്നി വീഴുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്....
Gulf

ഖത്തറിൽ മലയാളി വിദ്യാർഥിയുടെ മരണം: സ്കൂൾ അടച്ചു പൂട്ടി

ഖത്തർ: മലയാളി വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്പ്രിംഗ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ സർക്കാർ അടച്ചുപൂട്ടി. നാല് വയസുകാരിയുടെ മരണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായാറാഴ്ചയാണ് സ്‌കൂളിലേക്ക് പുറപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൌമ്യ ദമ്പതികളുടെ മകൾ മിൻസ ദാരുണമായി മരണമടഞ്ഞത്. കെ. ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു. കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതേടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെ...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന...
Obituary

സഹോദരിയുടെ വിവാഹത്തിന് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.പി.എം. അബ്ദുൽ കരീം സാഹിബിന്റെ മകൻ ഹംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഫാമിലിയോടൊപ്പം ഖത്തറിലായിരുന്നു. ലണ്ടനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചു വർഷത്തോളമായി ഖത്തറിലെ അൽ ഖലീജ് എഞ്ചിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ എച്ച്.ആറായി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മയ്യിത്ത് നാട്ടിലെത്തിക്കുന്...
error: Content is protected !!