ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരം നടന്നു
മലപ്പുറം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മത്സരങ്ങള്‍ യഥാക്രമം മലപ്പുറം ജി.ജി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് നടന്നത്. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്.
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസില്‍ നടന്നു. 74 സ്‌കൂളുകളില്‍ നിന്നായി 118 ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമത്തില്‍ ടി.പി. മുഹമ്മദ് അഫ്നാന്‍, എം. സിനോവ് (തുവ്വൂര്‍ ...

