Tag: Ramanattukara

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Accident

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഫറോക്ക് : രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന മൻസൂർ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ.
Malappuram

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : രാമനാട്ടുകരയില്‍ ദമ്പതികളെ വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴയൂര്‍ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്...
Breaking news

വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴയൂർ : ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകാരക്ക് സമീപം പുതുക്കോട് സ്വദേശികളായ പള്ളിയാളി സുഭാഷ് (41), ഭാര്യ സാജിത (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Accident

പോണ്ടിച്ചേരിയിൽ വാഹനാപകടം, രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്....
error: Content is protected !!