Tag: Ranking

ഇന്ത്യ ടുഡെ റാങ്കിങ്<br>കാലിക്കറ്റ് സര്‍വകലാശാല 24-ാം സ്ഥാനത്ത്
Calicut, university

ഇന്ത്യ ടുഡെ റാങ്കിങ്
കാലിക്കറ്റ് സര്‍വകലാശാല 24-ാം സ്ഥാനത്ത്

പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യടുഡെ നടത്തിയ ഇന്ത്യയിലെ സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റിന് 24-ാം സ്ഥാനം.പൊതുമേഖലാ സര്‍വകലാശാലകളിലെ ജനറല്‍ വിഭാഗത്തില്‍ 41 എണ്ണം ഇടം പിടിച്ചതില്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് 11-ാം സ്ഥാനത്ത് കുസാറ്റും 39-ാം സ്ഥാനത്ത് കണ്ണൂരുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സര്‍വകലാശാലകള്‍.അക്കാദമിക്, ഗവേഷണ മികവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിത്വ-നേതൃത്വ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയ ഏഴ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആകെയുള്ള 2000 പോയിന്റില്‍ 1410.2 എന്ന സ്‌കോറാണ് കാലിക്കറ്റിന് ലഭിച്ചത്.മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ റാങ്കിങ്ങുകളിലും മുന്നിലെത്താന്‍ സര്‍വകലാശാലാ സമൂഹം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ...
Education

ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ പിഎസ്എംഒ കോളേജിന് തിളക്കം

തിരൂരങ്ങാടി: ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എ ഡി സൈന്റിഫിക് ഇന്ഡക്സിൽ പി എസ് എം ഒ കോളേജിലെ നാല് അധ്യാപകർ ഇടം നേടി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HdOpZIKxW2I5GHdWyoBoe1 ഡോ. അബ്ദുൽ കരീം തോട്ടോളിൽ (ഫിസിക്സ്), ഡോ മുജീബ് റഹ്മാൻ (സുവോളജി), ഡോ മുഹമ്മദ് ശരീഫ് (സുവോളജി), മുഹമ്മദ് റാഷിദ് (ഫിസിക്സ്) എന്നിവരാണ് പി എസ് എം ഒ കോളേജിൽ നിന്നും ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ അധ്യാപകർ. 2022 ജൂലൈ വരെ ഉള്ള പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരങ്ങളിലെ പ്രബന്ധങ്ങൾ, അവയ്ക്കു ലഭിക്കുന്ന സ്വീകാര്യത എന്നിവ മാനദണ്ഡമായി എച്ച് ഇൻഡക്സ്, ഐടെൻ ഇൻഡക്സ് എന്നിവയാണ് റാങ്കിങ്ങിന്റെ അടിസ്ഥാനം.    ...
error: Content is protected !!