പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി റഷീദ് ഫൈസി വെള്ളായിക്കോട്
മലപ്പുറം : പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണെന്നും റഷീദ് ഫൈസി പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ റഷീദ് ഫൈസി വിശദമാക്കി.
...

