Tag: Republic day

കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം
Other, university

കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, ഡെപ്യൂട്ടി രജിസ്ട്രാർ വി. അൻവർ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പബ്ലിക്കേഷന്‍ ഓഫീസര്‍ ഓംപ്രകാശ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.   വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സലറുടെ അഭിനന്ദനപത്രം സമ്മാനിച്ചു. ...
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ച...
Malappuram

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി

മലപ്പുറം : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. എം.എസ്.പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐ.ജി.എം.ആർ, ഫിഷറീസ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. മലപ്പുറം നഗരസഭാപരിധിയിലെ സ്‌കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും. യോഗത്തിൽ എ.ഡി.എം എൻ.എം മഹറലി, അഡീഷണൽ എസ്.പി പി.എം പ്രദീപ്, എം.എസ്.പി അസി. കമാൻഡന്റ് റോയ് റോജസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അഷ്‌റഫ് പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ...
error: Content is protected !!