Monday, September 21

Tag: Revenue

റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി, തിരൂരങ്ങാടി താലൂക്ക് മുന്നേറുന്നു
Malappuram

റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി, തിരൂരങ്ങാടി താലൂക്ക് മുന്നേറുന്നു

സംസ്ഥാന റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി. മലപ്പുറം ഗവ.കോളജിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, തിരൂർ ആർ.ഡി. ഒ പി.സുരേഷ്, ഡെപ്യൂട്ടി കലക്ടർമാരായ എം.സി. റെജിൽ, കെ.ലത, സീനിയർ ഫിനാൻസ് ഓഫീസർ എൻ. സന്തോഷ് കുമാർ, എ.ഡി.എം എൻ.എം. മെഹറലി എന്നിവർ സംസാരിച്ചു. നാടകം സിനിമാറ്റിക് ഡാൻസ് ഒപ്പന ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടകം, നാടോടി നൃത്തം, എന്നിവയിൽ തിരൂരങ്ങാടി താലൂക്ക് വിജയികളായി. നാടോടിനൃത്തം...
അനധികൃതമായ വാരിയ മണൽ ശേഖരം പിടികൂടി, പുഴയിലേക്ക് തന്നെ തള്ളി
Local news

അനധികൃതമായ വാരിയ മണൽ ശേഖരം പിടികൂടി, പുഴയിലേക്ക് തന്നെ തള്ളി

തിരൂരങ്ങാടി. അനധികൃതമായി ശേഖരിച്ച മണൽ പിടികൂടി പുഴയിൽ നിക്ഷേപിച്ചു. പറപ്പൂർ ഇല്ലിപ്പുലാക്കൽ മൂച്ചി റാണി കടവിൽ സൂക്ഷിച്ച മണലാണ് വില്ലേജ് ഓഫീസർ ആർ.രാജീവ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ പി.മണിലാൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തൊഴിലാളികളെ ഉപയോഗിച്ച് പുഴയിലേക്ക് തന്നെ നിക്ഷേപിച്ചു.