Tag: RJD

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി
Local news

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, ശനി ദിവസങ്ങളിൽ നടക്കുന്ന നിത്യ ശൈലീ രോഗ പരിശോധനക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇരുനൂറോളം രോഗികളാണ് ഈ ദിവസങ്ങളിൽ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ എത്തുന്നത്. പരിശോധനക്കെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മരുന്ന് പൂർണ്ണമായി ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തേനത്ത് മൊയ്തീൻകുട്ടി, ഇരുമ്പൻ അബ്ദുറഹിമാൻ, കൊണ്ടാടൻ സൈതലവി, ടി സന്തോഷ്‌,എൻ കെ അബ്ദുൽകരീം, എം കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ...
Local news

സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണം : ആർ ജെ ഡി

തിരൂരങ്ങാടി : താഴ്ന്ന ജാതിക്കാർ ജോലി സംവരണത്തിൽ നേരിടുന്ന വിവേചനവും സാമൂഹിക അസമത്വവും ഇല്ലാതാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ആർജെഡി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വികലവും ജനവിരുദ്ധവുമായ നയങ്ങൾ കാരണം ജനവിശ്വാസം നഷ്ടപ്പെട്ടവരായി മിക്ക രാഷ്ട്രീയ പാർട്ടികളും മാറി. രാജ്യം വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ തീവ്ര മതാധിപത്യ ഭരണം കൊണ്ടുവന്ന് ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കുവാൻ ശ്രമിക്കുകയാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം. അതിന് ഏക പോംവഴി സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത മുദ്രാവാക്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു . രാജ്യത്ത് വർഗീയതയോട് സന്ധി ചെയ്യാത്ത ഏക രാഷ്ട്രീയ പാർട്ടി. ആർ ജെ ഡി മാത്രമാണ്. ബിജെപി സർക്കാർ വികലമാ...
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വ...
error: Content is protected !!