സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണം : ആർ ജെ ഡി

തിരൂരങ്ങാടി : താഴ്ന്ന ജാതിക്കാർ ജോലി സംവരണത്തിൽ നേരിടുന്ന വിവേചനവും സാമൂഹിക അസമത്വവും ഇല്ലാതാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ആർജെഡി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

വികലവും ജനവിരുദ്ധവുമായ നയങ്ങൾ കാരണം ജനവിശ്വാസം നഷ്ടപ്പെട്ടവരായി മിക്ക രാഷ്ട്രീയ പാർട്ടികളും മാറി. രാജ്യം വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ തീവ്ര മതാധിപത്യ ഭരണം കൊണ്ടുവന്ന് ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കുവാൻ ശ്രമിക്കുകയാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം. അതിന് ഏക പോംവഴി സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത മുദ്രാവാക്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു . രാജ്യത്ത് വർഗീയതയോട് സന്ധി ചെയ്യാത്ത ഏക രാഷ്ട്രീയ പാർട്ടി. ആർ ജെ ഡി മാത്രമാണ്. ബിജെപി സർക്കാർ വികലമാക്കിയ ജനാധിപത്യവും മതേതരത്വവും നിലനിർത്തുവാനും തിരിച്ചുകൊണ്ടു വരുവാനും ആർജെഡി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് കഴിയും.എല്ലാ മതങ്ങളെയും മത ആചാരങ്ങളെയും ആദര പൂർവ്വം ഉൾക്കൊള്ളുന്ന പാർട്ടിയാണ് ആർ ജെ ഡി.മതമുള്ളവനും മതമില്ലാത്തവനും ഭരണഘടന നൽകുന്ന അവകാശങ്ങളും അധികാരങ്ങളും ഉറപ്പു വരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ടി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. സി എം കെ മുഹമ്മദ്, അലി പുല്ലിത്തൊടി, എഞ്ചിനീയർ ടി മൊയ്തീൻകുട്ടി, ബാബു പള്ളിക്കര, ബഷീർ കെ, ബാലകൃഷ്ണൻ, അബ്ദുറഹിമാൻ ഇരുമ്പൻ, ഹംസ ചോനാരി, പി കെ രാമകൃഷ്ണൻ, അഷ്റഫ് എംപി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി കെ മുരളീധരൻ (പ്രസിഡണ്ട്),സി എം കെ മുഹമ്മദ് (ജനറൽ സെക്രട്ടറി ),ബാബു പള്ളിക്കര, ഹംസ ചോനാരി (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ കലാം കെ, ഇരുമ്പൻ അബ്ദുറഹിമാൻ (സെക്രട്ടറിമാർ ), കെ പി അപ്പുക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!