സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു.

നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വിവിധോദ്ദേശ പദ്ധതി യാഥാര്‍ത്ഥ്യമാക്കാമായിരുന്നു. ദശാബ്ദങ്ങളായി കാത്തിരിക്കുന്ന വള്ളിക്കുന്ന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തേഞ്ഞിപ്പലം ഫയര്‍ സ്റ്റേഷന്‍, മൂന്നിയൂര്‍, പള്ളിക്കല്‍ വില്ലേജ് വിഭജനം, വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ആക്കല്‍, വടക്കീല്‍മാട് പാലം പുനര്‍ നിര്‍മ്മാണം എന്നിവയും പരിഗണിക്കപ്പെട്ടില്ലെന്നും ആര്‍ജെഡി കുറ്റപ്പെടുത്തി.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി കെ മുരളീധരന്‍ അധ്യക്ഷനായി. എഞ്ചിനിയര്‍ ടി മൊയ്തീന്‍കുട്ടി,ബാബു പള്ളിക്കര, സി എം കെ മുഹമ്മദ്, കെ പി അപ്പുക്കുട്ടന്‍, എ എം വേലായുധന്‍, ചെങ്ങോട്ട് ചന്ദ്രന്‍, പി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!