വിവരാവകാശ അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും
തേഞ്ഞിപ്പലം : വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നുംവകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു.
കണ്ണൂർ ഏഴിമല...