Thursday, April 16

Tag: Ryf

ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തി
Information

ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തി

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന സംസ്ഥാന സർക്കാർ 2600 കോടി കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് മുൻപിൽ യാചിക്കുമ്പോഴും യുവജന കമ്മീഷന്റെ ശമ്പളം മുൻ കാല പ്രാബല്യത്തോടെ ഇരട്ടിയായി വർദ്ധിപ്പിച്ച ധൂർത്തിനെതിരെ ആർ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "യുവജന കമ്മീഷൻ ധനസമാഹരണ പ്രതിഷേധ ഭിക്ഷാടന സമരം" നടത്തി. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: ഷിബു ഉൽഘാടനം ചെയ്തു. ആർ വൈ എഫ് ജില്ലാ സെക്രട്ടറി എ വി സിയാദ് വേങ്ങര , വൈസ് പ്രസിഡന്റ് നിഷ പി , ജോയിൻ സെക്രട്ടറി ഷാഹുൽ ഹമീദ് , എന്നിവർ സംസാരിച്ചു. സുന്ദരൻ പി , ഷാജി കുളത്തൂർ എന്നിവർ നേതൃത്ത്വം നൽകി....
error: Content is protected !!