Tag: sadik ali shihab thangal

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി
Kerala

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി

എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്...
Malappuram

കെവി റാബിയ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം : സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു കെവി റാബിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്...
Local news

കലയും സാഹിത്യവും സമൂഹത്തിന് ഉപകരിക്കുന്നത് ആക്കി മാറ്റുക ; സ്വാദിഖലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: കലയുടെ പേരിൽ പല ആഭാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവും സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുവാൻ എല്ലാവരും മുന്നോട്ടു വരണമമെന്നും മത്സരങ്ങളിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ഒരുക്കങ്ങളാണ് കലോത്സവങ്ങളിലെ വിജയമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മുസാബഖ സംസ്ഥാന കലാമത്സരത്തിൽ മുഅല്ലിം വിഭാഗം മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ഒന്നാം സ്ഥാനമെന്നുള്ളതല്ല,അവിടേക്ക് സ്വ പ്രയതനം കൊണ്ട് നടന്നടുക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ ക...
Kerala, Other

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല ; സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍

കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണ...
error: Content is protected !!