Tag: saji cherian

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാന്‍
Kerala, Local news

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാന്‍

താനൂര്‍ : കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആ മാറ്റം കാണുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ശതമാനം താനൂര്‍ നിയോജക മണ്ഡലത്തിലാണെന്നും എല്ലാ മേഖലകളിലും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ താനൂരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ബേബി ഷീജ കോഹൂര്‍ റിപ്പോര്‍ട്ട് അവതരിപ്പ...
Kerala, Local news, Malappuram, Other

താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീ...
Kerala, Local news, Malappuram

തീരസദസ്സ്: താനൂർ മണ്ഡലത്തിൽ ലഭിച്ചത് 785 പരാതികൾ

താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത...
Kerala, Local news, Malappuram

ഭവനരഹിതർക്ക് വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

താനൂർ : നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് മികച്ച ഉദാഹരണമാണ് തീരദേശത്തിൽ നിന്നും പ്രൊഫഷനലുകൾ ഉണ്ടാകുന്നത്. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ...
error: Content is protected !!